Vacation Staff ന് Admissible ആയ Earned Leave Calculate ചെയ്യാനുള്ള Formula
No.of Duty days in vacation x 30 / No.of Vacation Days
Eg. 2022 ൽ 6 ദിവസം Vacation Duty ചെയ്തിട്ടുണ്ടെങ്കിൽ
6 x 30 /59 = 3.05
Vacation staff ന്റെ EL അതാതു വർഷം roundoff ചെയ്യണം. ഇവിടെ ആ വർഷം 3 EL സർവീസ് ബുക്കിൽ ചേർക്കണം.
Earned Leave Surrender ചെയ്യാൻ അനുവദിച്ചുകൊണ്ടുള്ള 2024 ലെ ഉത്തരവ്
Earned Leave Surrender Processing in Spark Help File by Ajayakumr-Malayalam
ഈ Helpfile ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ലീവ് സറണ്ടർ ചെയ്യാം. പക്ഷേ, vacation staff ആയ Teachers ന് ( Headmaster ഒഴികെ ) ഉള്ള ഒരു പ്രശ്നം EL Account update ചെയ്യുന്നതാണ്. Service Matters -> Leave / COff / OD Processing -> Leave Account -> Leave Account Processing വഴി Leave Account Process ചെയ്യുമ്പോൾ Credit leave based on previous balance വഴി ചെയ്യാൻ പറ്റില്ല.കാരണം അങ്ങനെ ചെയ്യുമ്പോൾ മറ്റ് ജീവനക്കാരുടേത് പോലെ സർവീസ് കാലയളവ് കണക്കുകൂട്ടി അതിനനുസരിച്ചുള്ള EL ആണ് അവിടെ കാണിക്കുക. ഇത് എഡിറ്റ് ചെയ്യാൻ പറ്റുകയുമില്ല. എന്നാൽ Enter Opening Balance എന്ന option active ആയിരിക്കുകയുമില്ല. ഈ സന്ദർഭത്തിൽ ചെയ്യാവുന്ന കാര്യം എന്താണെന്നാൽ ടീച്ചറുടെ EL Account ൽ ഉള്ള ഓരോ Entry യും cancel ചെയ്ത് അവസാനം ഇപ്പോൾ നമ്മൾ കണക്കുകൂട്ടി വെച്ചിരിക്കുന്ന vacation duty ക്ക് ആനുപാതികമായ EL ന്റെ എണ്ണം Enter Opening Balance എന്ന option എടുത്ത് ചേർത്തു കൊടുക്കുക.( EL Account ൽ ഉള്ള മുമ്പത്തെ Entry കളെല്ലാം cancel ചെയ്ത് കഴിഞ്ഞാൽ Enter Opening Balance എന്ന option active ആകും.)
അതിനു ശേഷം EL Surrender Application online Entry -> verify -> Leave surrender sanction -> PROCESSING LEAVE SURRENDER BILL എന്ന ക്രമത്തിൽ ചെയ്യാം.
EL Account update ചെയ്യുന്നത് സംബന്ധിച്ച് സംശയമുണ്ടെങ്കിൽ കൊടുക്കുന്ന വീഡിയോകളിൽ മൂന്നാമത്തേത് കണ്ടു നോക്കിയാൽ മതി.
Other Help Files
Earned Leave Surrender Processing in Spark Help File by Maneshkumar -Malayalam
Earned Leave Surrender Processing in Spark Help File -Info spark English
Earned Leave Surrender Processing in Spark Help File English
Model of Leave Surrender Proceedings to be Prepared in the office
Earned Leave Surrender Processing in Spark Help Video