06/12/2024

മെഡിസെപ്പ് പോർട്ടലിൽ അക്കൗണ്ടിംഗ് റീകൺസിലിയേഷൻ ചെയ്യേണ്ട വിധം

(എനിക്ക് മനസ്സിലായത്)



ആദ്യമേ പറയാം. Medisepമായി ബന്ധപ്പെട്ട യാതൊരു സംശയങ്ങൾക്കും ഒരു വിധ



ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നും ഒരു കൃത്യമായ ഉത്തരവും ലഭിക്കുന്നില്ല



.അതുകൊണ്ടു തന്നെ ചെയ്ത ആൾക്കാരിൽ നിന്നും പല സർക്കുലറുകളിൽ നിന്നും



യൂട്യൂബ് വീഡിയോസിൽനിന്നും എനിക്ക് മനസ്സിലായ മെഡിസെപ്പ് അക്കൗണ്ടിംഗ്



പ്രോസസ് ചുരുക്കി വിവരിക്കുന്നു.





-മെഡിസെപ്പ് പോർട്ടലിൽ ഡിഡിഒയുടെ യൂസർ നെയിം പാസ്സ്‌വേർഡും ഉപയോഗിച്ച്

ലോഗിൻചെയ്യുക.



-ലോഗിൻ ചെയ്യാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ഡിഡിഇ ഓഫീസിലെ കൺസേൺഡ്

ക്ലർക്കിനെബന്ധപ്പെടുക.



-മെഡിസെപ്പ് പോർട്ടലിൽ ലോഗിൻ ചെയ്തു കഴിഞ്ഞാൽ നമ്മൾ ആദ്യം

നോക്കേണ്ടത്,നമ്മുടെഓഫീസിൽ ഇപ്പോഴുള്ള മെഡിസെപ്പ് ബാധകമായ എല്ലാ

ജീവനക്കാരും മെഡിസെപ്പ്പോർട്ടലിൽ വന്നിട്ടുണ്ടോ എന്നാണ്.സ്പാർക്ക് വഴി

ശമ്പളം പിടിക്കുമ്പോൾ കൃത്യമായിമെഡിസെപ്പ് പ്രീമിയം തുക പിടിക്കുന്നുണ്ട്

എന്നതുകൊണ്ട് മാത്രം അവരുടെ പേര് പോർട്ടലിൽവന്നുകൊള്ളണമെന്നില്ല.

അതുപോലെ ഇവിടെ നിന്നും ട്രാൻസ്ഫറായി പോയ/റിട്ടയർ ചെയ്ത

എംപ്ലോയീസിന്റെ പേര് ചിലപ്പോൾ അവിടെ കാണുകയും ചെയ്യാം.



-ഇത് പരിശോധിക്കാനായി,മെഡിസെപ്പ് പോർട്ടലിലെ ഇടതുഭാഗത്തുള്ളPaneലെ

ViewEmployeesക്ലിക്ക് ചെയ്ത് ഓഫീസിന്റെ പേര് സെലക്ട് ചെയ്യുക. ID/PEN/PPONO

ഒന്നുംസെലക്ട് ചെയ്യേണ്ടതില്ല. Verified / Rejectedബട്ടൺ ക്ലിക്ക് ചെയ്യുക.അവിടെ

നമ്മുടെഓഫീസിലെ എല്ലാEmployeesഉം ഉണ്ടോ എന്ന നോക്കുക.ഇല്ലെങ്കിൽTo

\be verifiedclickചെയ്തു നോക്കുക.



-To be verified എന്ന കോളത്തിലുള്ള Employees നെആദ്യംverify

ചെയ്യണം.അതിനായിഅവരുടെ പേരിനു നേരെയുള്ള View/Update എടുക്കുക.

താഴെ Edit click ചെയ്യുക.എല്ലാ detailsഉം ശരിയാണോ എന്ന് ചെക്ക് ചെയ്ത് Save --

Proceed കൊടുക്കുക.അപ്പോൾ മുകളിലായി Verifyഎന്നൊരു ബട്ടൺ കാണാം.

അവിടെ click ചെയ്ത് verified കൊടുക്കുക





-ഇനി ചെയ്യേണ്ടത് ഇവിടെ നിന്നും ട്രാൻസ്ഫറായി പോയ എംപ്ലോയീസിനെ

മെഡിസെപ്പോ‍ർട്ടലിൽ നിന്നും ട്രാൻസ്ഫർ ചെയ്യുക.അതുപോലെ മറ്റിടങ്ങളിൽ

നിന്നും ഇവിടേക്ക് വരാനുള്ളവരെ ഇങ്ങോട്ടേക്കും ട്രാൻസ്ഫർ ചെയ്യുക.



-ഇവിടെ നിന്നും ട്രാൻസ്ഫറായി പോയ എംപ്ലോയീസിനെMedisepപോർട്ടലിൽ

നിന്നുംട്രാൻസ്ഫർ ചെയ്യാനായിView Employeesക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന

അവരുടെ പേരിനുനേരെയുള്ളView/Updateബട്ടൺ ക്ലിക്ക് ചെയ്യുക.താഴേക്ക്

scrollചെയ്ത്Editക്ലിക്കചെയ്യുക.കിട്ടുന്നപേജിൽ ഓഫീസും ആവശ്യമെങ്കിൽ

designationഉം(promotionആണെങ്കിൽ..) changeചെയ്യുക.Save – Proceed click

ചെയ്യുക. മറ്റൊരു ഓഫീസിൽ നിന്ന്നമ്മുടെ ഓഫീസിലേക്കാണ്Transfer

ചെയ്യേണ്ടതെങ്കിൽ, View Employeesഎടുത്ത് ആഓഫീസിന്റെ പേര്selectചെയ്ത്

verified/ Rejected clickചെയ്താൽ അവരെ കാണാം.ഇതേരീതിയിൽ ഓഫീസിന്റെ

പേര്മാറ്റി നമ്മുടെ ഓഫീസ് കൊടുക്കുക.വീണ്ടുംview Employeesഎടുത്ത് എല്ലാ

Employeesഉംcorrectആയോ എന്ന് പരിശാധിക്കുക ആവശ്യമെങ്കിൽതാഴെ

കൊടുത്ത വീഡിയാ കണ്ടു നോക്കുക.









-അങ്ങനെ നമ്മുടെ ഓഫീസിൽ ഇപ്പോൾ നിലവിലുള്ള എല്ലാ ജീവനക്കാരുടെയും പേര്



മെഡിസെപ്പ് പോർട്ടലിൽ ഉണ്ട് എന്ന് ഉറപ്പാക്കുക.



-ഇതിൽ എല്ലാ ജീവനക്കാരും മെഡിസെപ്പ് തുടങ്ങിയ2022ജൂൺ മുതലേ

സർവീസിൽഉള്ളവരാണെങ്കിൽ പണി എളുപ്പമാണ്.ശ്രദ്ധിക്കുക.അവർ അപ്പോൾ

മുതൽ നമ്മുടെ ഓഫീസിൽതന്നെ ഉണ്ടായിക്കൊള്ളണമെന്ന് യാതൊരു

നിർബന്ധവുമില്ല. Education departmentലെഏതെങ്കിലും ഒരു ഓഫീസിൽ

ഉണ്ടായിരുന്നാൽ മതി.



-ഇനി നമ്മൾ ചെയ്യേണ്ടത്,ഇടതുവശത്തെ അക്കൗണ്ടിംഗ് എന്ന മെനുവിലെMonth

Wisestrength clickചെയ്യുക. 2022 Juneഉംoffice nameഉംSelectചെയ്യുക. view

Clickചെയ്യുക



-താഴെക്കാണുന്നTotal Employeesഎന്ന കോളത്തിലെ എണ്ണവുംTotal amount

എന്നകോളത്തിലെ തുകയും കൃത്യമാണെന്ന് ഉറപ്പാക്കുക.മിക്കവാറും ഇത്

കൃത്യമായിരിക്കില്ല.



-അപ്പോൾ നമ്മൾMonth wise paymentഎന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.2022 June

Selectചെയ്യുക. viewഅവിടെ താഴെ നിങ്ങളുടെ ഓഫീസിലെ ഇപ്പോഴുള്ള എല്ലാ

ജീവനക്കാരുടെയുംപേര് കാണിക്കുന്നുണ്ടാവും.ആദ്യത്തെ ആളുടെ പേരിനു

നേരെയുള്ളView Moreഎന്നതിൽക്ലിക്ക് ചെയ്യുക.താഴെUpdate Category

സെലക്ട് ചെയ്യുക.നേരെയുള്ള കോളത്തിൽ നിന്ന്സ്റ്റാറ്റസ്Liveഎന്നത് സെലക്ട്

ചെയ്യുകEffective date 01.06.2022കൊടുക്കുക. Updateചെയ്യുക.



-ഇത് ഓരോ എംപ്ലോയിക്കും ആവർത്തിക്കുക. 2022 Juneനു ശേഷംJoinചെയ്ത

Employeeആണെങ്കിൽ അവരുടെ ജോയിനിംഗ് ഡേറ്റിന്റെ അടുത്ത മാസം ഒന്നാം

തീയതിEffectivedateആയി തിരഞ്ഞെടുക്കുക.അപ്പോൾ ആ മാസം മുതലേ

അവരുടെ എണ്ണവുംPayment statusഉം സൈറ്റിൽ കാണിക്കുകയുള്ളൂ.





-ഇങ്ങനെ എല്ലാവരുടെയും കാറ്റഗറി അപ്ഡേറ്റ് ചെയ്തു കഴിഞ്ഞ് വീണ്ടുംMonth

wise strengthഎടുത്ത്2022ജൂൺ മുതൽ ഓരോ മാസവും നോക്കുക. Correct

ആണെന്ന്ഉറപ്പുവരുത്തുക.വ്യത്യാസം ഉണ്ടെങ്കിൽ,താഴെ കാണുന്ന മെസ്സേജ്

ബോക്സിൽ അത്typeചെയ്ത്മെസ്സേജ് അയക്കുക.





-ഇങ്ങനെMonth wise strengthഎല്ലാ മാസവും നോക്കികഴിഞ്ഞ് ഓക്കെ

ആണെന്ന്ഉറപ്പുവരുത്തി കഴിഞ്ഞാൽ, Month wise Paymentഎടുത്ത്2022ജൂൺ

മുതലുള്ള ഓരോമാസവും,താഴെയുള്ളGenerate Final Reportബട്ടൺ ക്ലിക്ക് ചെയ്ത്

റിപ്പോർട്ട് ഡൗൺലോഡ്ചെയ്ത് സൂക്ഷിക്കുക.





-അക്കൗണ്ടിംഗ് മെനുവിലെFinalised Reportsക്ലിക്ക് ചെയ്ത് നിങ്ങളുടെ സ്കൂൾ

സെലക്ട് ചെയ്താൽഓരോ മാസത്തേയുംFinalised Reportsകാണാം. 2022ജൂൺ

മുതലുള്ള ഓരോ മാസത്തെയുംReportsചെക്ക് ചെയ്താൽ ഏതെങ്കിലുംFinalise

ചെയ്യാൻ വിട്ടു പോയിട്ടുണ്ടോ എന്ന്മനസ്സിലാക്കാം.ഇപ്പോൾ2024സെപ്റ്റംബർ

മാസം വരെയുള്ള റിപ്പോർട്ടുകൾനമുക്ക്Finaliseചെയ്യാൻ സാധിക്കുന്നുണ്ട്.





- Normal EMployees ന്റെ കാര്യം മാത്രമാണ് ഉവിടെ

സൂചിപ്പിച്ചിട്ടുള്ളത്.Deputation,Retiredetc..വരുന്ന Employees ഉണ്ടെങ്കിൽ

കൂടുതൽ വിശദാംശങ്ങൾക്ക് താഴെ കൊടുക്കുന്ന pdf നോക്കുക.





Click Here..



- Medisep പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ സംശയനിവാരണങ്ങൾക്ക് Medisep Handbook

നോക്കുക.





Medisep Handbook





ഈ പോസ്റ്റിന്റെ pdf download ചെയ്യാൻഇവിടെ ക്ലിക്ക്...


No comments:

Post a Comment

Pay Revision Arrear 2019 processing in spark

 2021 മാർച്ച് മുതൽ നടപ്പിലാക്കിയ പതിനൊന്നാം ശമ്പളപരിഷ്കരണത്തിന്റെ 2019 മുതലുള്ള arrear നാല് തവണകളായി cash ആയി നൽകുമെന്ന് പരിഷ്കരണം നടപ്പിലാക...