കേരള ട്രഷറി വകുപ്പിന്റെ BiMS 2.0
(Bill Information and Management System) പോർട്ടൽ വഴി ബിൽ തയ്യാറാക്കി ഇ-സബ്മിറ്റ് (e-Submit) ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ താഴെ നൽകുന്നു:
------------------------------------
1. BiMS ലോഗിൻ ചെയ്യൽ
Website:
(https://bims.treasury.kerala.gov.in/)
User Code: 10 അക്ക DDO കോഡ്.
Role: DDO അല്ലെങ്കിൽ DDO Admin സെലക്ട് ചെയ്യുക.
2. Allotment പരിശോധിക്കൽ.
1. മെനുവിൽ നിന്നും Allotment - View Allotment ക്ലിക്ക് ചെയ്യുക.
2. Financial Year തെരഞ്ഞെടുത്ത് List നൽകിയാൽ അനുവദിച്ച തുക കാണാം.
3. നീല നിറത്തിൽ കാണുന്ന Allotted Amount-ൽ ക്ലിക്ക് ചെയ്ത് GO നമ്പർ, തീയതി, ഓർഡർ നമ്പർ, അനുവദിച്ച തുക എന്നിവ
കുറിച്ചെടുക്കുക.
3. Bill Entry - Clerk
(DDO) Login
1. മെനുവിലെ Bill - New Bill - Continue ക്ലിക്ക് ചെയ്യുക.
2. Bill Natures :
Contingent Payment
3. Detailed Head, SCO, Expenditure
Head of Account എന്നിവ സെലക്ട് ചെയ്യുക.
4. Type of Bill:
Settlement എന്നും Advance Taken: No എന്നും നൽകി Save ചെയ്യുക
(അഡ്വാൻസ് ബില്ലുകൾക്ക്
ആവശ്യമെങ്കിൽ മാറ്റി നൽകാം).
4.Claim Details:
From Date, To Date,
Description, Sanction Order No & Date, Amount എന്നിവ നൽകി Save ചെയ്യുക.
From Date, To Date എന്നിവ ബിൽ
തയ്യാറാക്കുന്ന മാസത്തെ തീയതിയല്ല.ക്ലെയിം എത് മാസത്തേതാണോ ആ മാസത്തെ തീയതിയാണ്
നൽകേണ്ടത്.
5.Deduction Details (ഉണ്ടെങ്കിൽ മാത്രം):
ഇൻകം ടാക്സ് അല്ലെങ്കിൽ മറ്റ് കിഴിവുകൾ ഉണ്ടെങ്കിൽ എന്റർ ചെയ്ത് Save ചെയ്യുക, ഇല്ലെങ്കിൽ Skip നൽകുക.
6. Beneficiary Details:
പണം ക്രെഡിറ്റ് ചെയ്യേണ്ട അക്കൗണ്ട് വിവരങ്ങൾ (പേര്, ഫോൺ നമ്പർ, ബാങ്ക് പേര്, IFSC, അക്കൗണ്ട് നമ്പർ, തുക) നൽകി Save ചെയ്യുക.
(BiMS-ൽ Beneficiary Details നമുക്ക് മുമ്പേ തന്നെ സേവ്
ചെയ്ത് സൂക്ഷിക്കാം.ഇങ്ങനെ സേവ് ചെയ്ത് വെച്ചാൽ Beneficiary Details നൽകേണ്ട
ഭാഗത്ത് ലഭ്യമായ Pick List ഉപയോഗിച്ച് നേരത്തേ സേവ്
ചെയ്തിട്ടുള്ള Beneficiary Details തിരഞ്ഞെടുക്കാവുന്നതാണ്.To Know More click here )
വൗച്ചറുകൾ അല്ലെങ്കിൽ അനുബന്ധ രേഖകൾ ഉണ്ടെങ്കിൽ Upload Documents വഴി അപ്‌ലോഡ് ചെയ്ത് (ഇപ്പോൾ ഇത്
നിർബന്ധമല്ല) Send for Approval
നൽകുക.
വരുന്ന Bill Preview വിലും Send for Approval നൽകുക.
7. Bill Approval &
Digital Signature (DDO Admin)
1. DDO Admin Login-ൽ ലോഗിൻ ചെയ്യുക.
2. Approval - Bill
Approval - Inbox-ൽ പോയി ബിൽ പരിശോധിച്ച് Go ക്ലിക്ക് ചെയ്യുക.
3. ബില്ലിലെ വിവരങ്ങൾ
ശരിയാണെങ്കിൽ Sign & Approve ക്ലിക്ക് ചെയ്യുക.
4. ഡിജിറ്റൽ സിഗ്നേച്ചർ / e-Sign:
DSC വഴി: DSC
ടോക്കൺ
കണക്റ്റ് ചെയ്ത് Sign by DSC തിരഞ്ഞെടുത്ത് പാസ്‌വേഡ്
നൽകി ഫയൽ സൈൻ ചെയ്യുക.
Aadhaar OTP വഴി: e-Sign ക്ലിക്ക് ചെയ്ത് ആധാർ നമ്പർ നൽകി ഫോണിൽ വരുന്ന OTP വേരിഫൈ ചെയ്ത് അംഗീകരിക്കുക.
8. Bill e-Submission
1. Bill- Bill e-Submit മെനുവിൽ പോയി Inbox പരിശോധിക്കുക.
2. ലിസ്റ്റിൽ കാണുന്ന ബില്ലിന്
നേരെ e-Submit ഐക്കണിൽ ക്ലിക്ക് ചെയ്ത് Yes, Proceed നൽകുക.
3. ബിൽ വിജയികരമായി
ട്രഷറിയിലേക്ക് ഇ-സബ്മിറ്റ് ചെയ്യപ്പെടും. Outbox
ൽ
നിന്നും ബില്ലിന്റെ പ്രിന്റൗട്ട് എടുക്കാവുന്നതാണ്.
തിരുത്തലുകൾ വരുത്താൻ (Bill Edit):
ബിൽ അപ്രൂവ് ചെയ്യുന്നതിന് മുമ്പാണെങ്കിൽ Bill Edit വഴിയും, അപ്രൂവ് ചെയ്തതിന്
ശേഷമാണെങ്കിൽ DDO Admin-ൽ Outbox ൽ നിന്നും Restore
ചെയ്തും
ഡിഡക്ഷനോ തുകയോ തിരുത്താവുന്നതാണ്. e-Submit
ചെയ്ത
ബില്ലുകൾ തിരുത്താൻ ട്രഷറിയിൽ നിന്നും Reject
ചെയ്യേണ്ടതുണ്ട്.
ട്രഷറിയിൽ സമർപ്പിക്കേണ്ട രേഖകൾ
1.Bill
Signed Copy
2.AEO യുടെ Proceedings
3. HM ന്റെ Proceedings
4.End
Beneficiary Certificate
5.Abstract of the Sub Vouchers rounded off to the
allotted amount –( AEO യിൽ NMP Vouchers നൊപ്പം
കൊടുക്കുന്ന Abstract copy യിൽ ഓരോ വൌച്ചറിലും അനുവദിച്ച തുക round ചെയ്ത് എഴുതുകയോ വേറെ തയ്യാറാക്കുകയോ ചെയ്യാം.)
6.All Sub Vouchers Original – write “ Cancelled and
passed for payment Rs……. (Rupees ……….only ) in each voucher and sign.
(ഓരോ ട്രഷറിയിലും നടപടിക്രമങ്ങളിൽ നേരിയ വ്യത്യാസം ഉണ്ടാകാം. )